മൂവാറ്റുപുഴ:
വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. അഭിവന്ദ്യ മെത്രാപ്പൊലീത്ത മാത്യൂസ് മാർതിമോത്തിയോസ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നൽകി.ചടങ്ങിന് സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു. പി.ടി.എപ്രസിഡൻ്റ് മോഹൻദാസ് എസ്., എം.പി.ടി.എ പ്രസിഡൻ്റ് രേവതി കണ്ണൻ, പ്രിൻസിപ്പൽ ബിജു കുമാർ, എന്നിവർ ക്രിസ്തുമസ് ആശംസകൾ നൽകി. പ്രധാന അധ്യാപിക ജീമോൾ കെ. ജോർജ്ജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിൻസി ചെറിയാൻ നന്ദിയും പാഞ്ഞു. അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾ സംഘമായി കരോൾ ഗാനം അവതരിപ്പിച്ചു. സ്റ്റാഫിൻ്റെ നേതൃത്വത്തിൽ നടന്ന കരോൾ ഗാനാലാപനം ശ്രദ്ധേയമായി.എല്ലാ വിദ്യാർത്ഥികൾക്കും കേക്കും ഉച്ചഭക്ഷണവും നൽകി. അധ്യാപകരായ ബിനു വർഗീസ്, ദീപ്തി ജോസ് എന്നിവർ നേതൃത്വം നൽകി.
Comments
0 comment