മൂവാറ്റുപുഴ:
ഡി. ശ്രീമാൻ നമ്പൂതിരിയുടെ സ്മരണക്കായി അജുഫൗണ്ടേഷനും കുമാരനാശാൻ പബ്ലിക് ലൈബ്രറിയും ചേർന്ന് നൽകുന്ന പുരസ്കാരം ജിലുമോൾ മാരിയറ്റ് തോമസിന് നൽകി. മൂവാറ്റുപുഴ കബനി പാലസിൽ നടന്ന ചടങ്ങിൽ പ്രൊഫ.എം.കെ സാനു മാസ്റ്ററാണ് പുരസ്കാരം നൽകിയത്. എം.കെ സാനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എബനേസർ ഫൗണ്ടേഷൻ എൻഡോവ്മെൻ്റ് മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ പോത്താനിക്കാട് കെ.എഫ്.ബി അന്ധവനിതാതൊഴിൽ പരിശീലന ഉത്പാദനകേന്ദ്രം അംഗങ്ങൾക്ക് നൽകി.സംസ്ഥാനവിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ ഡോ.ജെ.പ്രസാദ് മുഖ്യ പ്രഭാഷണവും,കൺസ്യൂമർ ഫെഡ് വൈ.ചെയർമാൻ അഡ്വ.പി.എം ഇസ്മയിൽ, ഏ.പി വർക്കി മിഷൻ ആശുപത്രി ചെയർമാൻ പി.ആർ മുരളീധരൻ, സി.പി.ഐ എം ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു, പ്രമോദ് കെ.തമ്പാൻ, കമാൻഡർ സി.കെ ഷാജി, രജീഷ് ഗോപിനാഥ്, അജേഷ്കോട്ടമുറിക്കൽ, കെ.എം ദിലീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments
0 comment