menu
വീട്ടൂർ എബനേസർ സ്കൂളിന് ഗവർണർരചിച്ച 249 പുസ്തകങ്ങൾ വെള്ളിയാഴ്ച്ച സമ്മാനിക്കും
വീട്ടൂർ എബനേസർ സ്കൂളിന് ഗവർണർരചിച്ച 249 പുസ്തകങ്ങൾ വെള്ളിയാഴ്ച്ച സമ്മാനിക്കും
0
0
250
views
മൂവാറ്റുപുഴ:

താൻ എഴുതിയ 249 പുസ്തകങ്ങൾ സ്ക്കൂളിന് സമ്മാനിച്ച് ഗവർണർഎഴുത്തുകാരനും നിയമജ്ഞനുമായ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള താൻ എഴുതിയ 249 പുസ്തകങ്ങൾ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിക്കുന്നു. തൻ്റെ പേരിൽ സ്കൂൾ ലൈബ്രറിയിൽ സ്ഥാപിക്കുന്ന ബുക്ക് ഷെൽഫിൽ ഈ പുസ്തകങ്ങൾ ഇടം പിടിക്കും.ആദ്യമായാണ് ഒരു ഗവർണർ താൻ എഴുതിയ മുഴുവൻ പുസ്തകങ്ങളും ഒരു സ്ക്കൂളിന് സൗജന്യമായി നൽകുന്നത്. വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്കൂളിൻ്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ജനുവരി 10, വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ നേരിട്ടാണ് പുസ്തകങ്ങൾ കൈമാറുന്നത്. തുടർന്ന് നടക്കുന്ന യോഗത്തിൽ അദ്ദേഹം ഡയമണ്ട് ജൂബിലി സമാപനസമ്മേളനം  ഉദ്ഘാടനം ചെയ്യും. സൗഗ്രന്ഥികം എന്നു പേരിട്ട നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് വിദ്യാർത്ഥികളുമായി സംവാദ സദസ്സ്, ജൂബിലി സ്മരണികയുടെ പ്രകാശനം എന്നവ നടക്കും. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.സ്ക്കൂൾ മാനേജർ കമാൻഡർ സി. കെ.ഷാജി സ്വാഗതവും മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു, വാർഡ് മെമ്പർ എൽദോ പി. കെ., റവ. ഫാ. ജോർജ്ജ് മാന്തോട്ടം കോറെപ്പിസ്ക്കോപ്പ എന്നിവർ ചടങ്ങിലെത്തും.സ്ക്കൂൾ പ്രിൻസിപ്പൽ ബിജുകുമാർ, പ്രധാനഅദ്ധ്യാപിക ജീമോൾ കെ.ജോർജ്ജ്, പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് സൂര്യനാരായണൻ, എം. പി. ടി. എ. പ്രസിഡൻ്റ് രേവതി കണ്ണൻ, സ്ക്കൂൾ ഹെഡ് ബോയ് കിരൺസാവിയോ, ഹെഡ് ഗേൾ സമ്ര റഫീഖ് എന്നിവർ യോഗത്തിൽ സംബന്ധിക്കും.മലയാള ഭാഷയിൽ അച്ചടിച്ച ലോകത്തില ഏറ്റവും ചെറിയ പുസ്തകമായ 'രാസരസിക' ഉൾപ്പടെ അപൂർവ്വ ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന പായിപ്ര രാധാകൃഷ്ണൻ്റെ സ്വകാര്യ പുസ്തകശേഖരം സ്ക്കൂൾ ലൈബ്രറിക്ക് കൈമാറും. അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയും പായിപ്രരാധാകൃഷ്ണനും എഴുതിയ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേകം ഷെൽഫും കുട്ടികൾക്കായി തുറക്കും. മലയാളത്തിലെ പ്രശസ്തർ പായിപ്ര രാധാകൃഷ്ണനയച്ച കത്തുകൾ ഉൾപ്പെടുന്ന ഹസ്താക്ഷരശേഖരത്തിൻ്റെ സ്ഥിരം ഗാലറി ഉദ്ഘാടനവും തുടർന്ന് നടക്കും. ജില്ലാ - സംസ്ഥാന കലോത്സവങ്ങളിൽ സമ്മാനം നേടിയ മുപ്പതാളം കലാപരിപാടികൾ വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിക്കും. വിദ്യാഭ്യാസ, കലാ, കായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് നൽകി വരുന്ന എൻഡോവ്മെൻ്റുകൾ, എക്സലൻസ് അവാർഡുകൾ എന്നിവയും അന്നേ ദിവസം വിതരണം ചെയ്യും. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത പ്രതിഭകളെ പ്രത്യേകം അനുമോദിയ്ക്കും. വിരമിയ്ക്കുന്ന ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപിക ടീന അലക്സ്, മീനിയൽ സ്റ്റാഫ് ടി. കെ. ചിന്നമ്മ എന്നിവരുടെ യാത്രയയപ്പും തുടർന്ന് നടക്കും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations