മൂവാറ്റുപുഴ: പേട്ട -മണ്ണാങ്കടവ് തോട് പുറമ്പോക്ക് ഭാഗം അളന്ന് തിട്ടപ്പെടുത്തി ഒഴിവാക്കാനായി ജില്ലാ കലക്ടർ തഹസിൽദാർക്ക് പ്രത്യേക നിർദ്ദേശം നൽകി.
കനത്ത മഴയിൽ മണ്ണാൻകടവ്തോട് നിറഞ്ഞൊഴുകി പ്രദേശവാസികൾക്ക് ഭീഷണിയായി തീരുന്നുവെന്ന് ചൂണ്ടികാട്ടി നഗരസഭ പ്രതിനിധി ജാഫർസാദിഖ് കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടിയായത്.നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഭൂമി പരിശോധന നടത്തിയ റിപ്പോർട്ടിലൂടെയാണ് കയ്യേറ്റത്തിൻ്റെ കൂടുതൽ വസ്തുതകൾ മനസിലായത്. ആയതിനാൽ കയ്യേറ്റ സ്ഥലം അളന്ന് മേൽനടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധി ജില്ലാ കലക്ടർക്ക് പരാതി നൽകി.പരാതി ലഭിച്ചതിന് ശേഷമുള്ള വിശദമായ അന്വേഷണത്തിലൂടെ തന്നെ കലക്ടർ നടപടി സ്വീകരിക്കുകയായിരുന്നു.
Comments
0 comment