സംസ്ഥാനത്തെ ക്വാറികൾ നിയമപരമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും,. റോഡ്നിർമ്മാണത്തിനും മറ്റു നിർമ്മാണപ്രവർത്തനങ്ങൾക്കും കരിങ്കൽ ഉൽപ്പന്നങ്ങൾ അത്യാവശ്യമാണെന്നും ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു .കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ (കെ.എം.സി.ഒ.എ )ജില്ലാ കൺവെൻഷൻ മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. മനീഷ് .പി മോഹനൻ അധ്യക്ഷതയും എൻ വി പൗലോസ് കുട്ടിസ്വാഗതവും പറഞ്ഞു. എംകെ ബാബു (കെ.എം.സി.ഒ.എ സംസ്ഥാന പ്രസിഡന്റ്)ഒ.പി. ബേബി (മാറാടി പഞ്ചായത്ത് പ്രസിഡന്റ് )എസ് .എം കെ മുഹമ്മദലി ( കണ്ണൂർ )ശങ്കർ.ടി.ഗണേഷ്,ഷെറീഫ് പുത്തൻ പുരഅനിൽകുമാർ (പാലക്കാട് ) സജി കെ. ഏലിയാസ് ,രാജേഷ് മാത്യു, പ്രശാന്ത് കെ. എൻ , സജി മാത്യു , അലക്സ് പെരുമാലി എന്നിവർ സംസാരിച്ചു. സാബു വർഗീസ് നന്ദി പറഞ്ഞു.ഭാരവാഹികളായി മനീഷ് പി. മോഹനൻ (പ്രസിഡന്റ് )ശങ്കർ ടി.ഗണേഷ്, .ഒ . പി ബേബി,സജി മാത്യു, വിശ്വനാഥൻ (വൈ: പ്രസിഡന്റമാർ )രാജേഷ് മാത്യു (സെക്രട്ടറി )വിനു കോതമംഗലം, സനോജ് കുര്യാക്കോസ്,വർക്കി തങ്കച്ചൻ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു .
മൂവാറ്റുപുഴ:
Comments
0 comment