
മൂവാറ്റുപുഴ:
സിപിഐഎംമൂവാറ്റുപുഴ ഏരിയസമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ജില്ലാ ഓപ്പൺ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. മത്സരം പഞ്ചഗുസ്തി ലോകജേതാവ് ഫെസ്സി മോട്ടി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആർ പ്രഭാകരൻ, ആർ രാകേഷ്, സെലിൻ ജോർജ്,എം ജെ തോമസ്,നാഷണൽ റഫറിമാരായ ബിജു കെ എം,നോബി കെ എഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.വ്യത്യസ്ത വിഭാഗങ്ങളിൽ അരുൺ എസ് കാർത്തിക്,സനു ജോയ്, അരുൺ പി ജോൺ,ദിൽഷാദ് എം എ, ആർദ്ര സുരേഷ്, ജിൻസി ജോസി എന്നിവർ ഒന്നാം സ്ഥാനവും ആസിഫ് അലി, വിഷ്ണു ബി എസ്, അജേഷ് സി വി,മുഹമ്മദ് ഹാഷിം, അഷ്‌ന മോൾ, റീജ സുരേഷ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി പുരുഷ വിഭാഗത്തിൽ ദിൽഷാദ് എം എ യും വനിതാ വിഭാഗത്തിൽ ജിൻസി ജോസും വിജയിച്ചു.
Comments
0 comment