മൂവാറ്റുപുഴ:
സിപിഐ എം ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായിആവോലിയിൽ പുരുഷ, വനിത വടംവലി മത്സരംസംഘടിപ്പിച്ചു. അഞ്ച് വനിത ടീം പങ്കെടുത്ത മത്സരത്തിൽ വാഴക്കുളം ട്രാവൻകൂർ സ്പോർട്സ് സെന്റർ ഒന്നാം സ്ഥാനവും ആനിക്കാട് ചങ്ക് ടീം രണ്ടാം സ്ഥാനവും നേടി.12 പുരുഷ ടീം പങ്കെടുത്ത മത്സരത്തിൽ മൂവാറ്റുപുഴ യൂത്ത് ഫ്രണ്ട് (ജോസഫ്) ഒന്നാം സ്ഥാനവും വൈസിബി വാഴക്കുളം രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് ട്രോഫി നൽകി.സിപിഐ എം ജില്ല കമ്മിറ്റി അംഗംപി എം ഇസ്മയിൽ വടംവലി മത്സരം ഉദ്ഘാടനം ചെയ്തു.എരിയ കമ്മിറ്റി അംഗം വി കെ ഉമ്മർ അധ്യക്ഷനായി.എരിയകമ്മിറ്റി അംഗങ്ങളായ എം ആർ പ്രഭാകരൻ,.സജിജോർജ്, ആർ രാകേഷ്, ഷാലി ജെയ്ൻലോക്കൽ സെക്രട്ടറി എം ജെ ഫ്രാൻസി എന്നിവർ സംസാരിച്ചു.
Comments
0 comment