menu
ചരമം- പി.എ മുഹമ്മദ്
ചരമം- പി.എ മുഹമ്മദ്
289
views
മൂവാറ്റുപുഴ:

പരേതനായ പൂത്തനാൽ ആലിയുടെ മകൻ പി എ മുഹമ്മദ് (97) നിര്യാതനായി. സ്റ്റാറ്റിക്സ് ആൻ്റ് എക്കണോമിക്സ് ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ മുൻ  സംസ്ഥാന പ്രസിഡൻ്റും, ദീർഘകാലം പേഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡൻ്റും സെക്രട്ടറിയുമായിരുന്നു.  മൂവാറ്റുപുഴ മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കബറടക്കം നാളെ ഉച്ചയ്ക്ക് 11.30 ന് പേഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.ആര്യങ്കാലായിൽ എപി മക്കാർ ഹാജിയുടെ മകൾ  ഫാത്തിമ്മയാണ് ഭാര്യ' മക്കൾ: പരേതനായ ഷിയാസ്, ഷാലിക്കർ, അബുലൈസ്, ഷാദിയ. മരുമക്കൾ: പി എം അബ്ദുൽ അസീസ് (ജനറൽ സെക്രട്ടറി ഇലാഹിയ ട്രസ്റ്റ്), ഷെമീന (കലൂർ).മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റും, പേഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡൻ്റുമായ പി എ ബഷീർ  സഹോദരനാണ്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations