
സിപിഐ എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെഅനുബന്ധ പരിപാടിയുടെ ഭാഗമായിമൂവാറ്റുപുഴ നഗര വികസനം, സാധ്യതകളും വെല്ലുവിളികളും,എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.റോഡ് ഗതാഗതവും പാർക്കിംഗും, ശബരി റെയിൽപാത, ടൂറിസംസർക്യൂട്ട്, മാലിന്യസംസ്കരണവും മൂവാറ്റുപുഴആറും, ഇൻഡസ്ട്രിയൽ ഹബ്ബ്, അടിസ്ഥാന സൗകര്യ വികസനം, കാർഷികമേഖലയിലെ വികസനം തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. കൊച്ചി മേയർ എം അനിൽ കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം യു ആർ ബാബു അധ്യക്ഷനായി. റിട്ട: സൂപ്രണ്ടിംഗ് എഞ്ചിനീയർ വി എം സുനിൽ വിഷയം അവതരിപ്പിച്ചു. കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡന്റ് പി എം ഇസ്മയിൽ,മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ബാബു പോൾ, എൽദോ എബ്രാഹം, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, മേള ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് എസ് മോഹൻദാസ്, മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷൻ പ്രസിഡൻ്റ് അജേഷ് മാത്യു ബിൽഡേർസ് അസോസിയേഷൻ പ്രസിഡന്റ് ജോർഡി എബ്രഹാം, സിപിഐ എംഏരിയാസെക്രട്ടറി കെ പി രാമചന്ദ്രൻ, എരിയാകമ്മിറ്റി അംഗം ആർ രാകേഷ്, മുനിസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി പി ബി അജിത്കുമാർ എന്നിവർ സംസാരിച്ചു.
Comments
0 comment