മൂവാറ്റുപുഴ:
കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചുള്ള പ്രകടനവും പൊതുസമ്മേളനവുംപായിപ്രയിൽ നടന്നു. ജംഷീദ് അലി പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, ബ്ലോക്ക് പ്രസിഡന്റ് റിയാസ്ഖാൻ എം എ , ഡിവൈഎഫ്ഐ പായിപ്ര മേഖലാ സെക്രട്ടറി അജിൻ അശോക് , സിപിഐഎം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.പായിപ്ര പള്ളിപ്പടിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അൻസൽ മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ എൽദോസ്ജോയ്,അമൽദേവ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം വിജയ് .കെബേബി എന്നിവർ പങ്കെടുത്തു
Comments
0 comment