മൂവാറ്റുപുഴ:
സിപിഐഎം മൂവാറ്റുപുഴ ഏരിയസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടികളിൽനാളെ( ഡിസംബർ 5) വൈകിട്ട് 5ന് മാറാടി മണ്ണത്തൂർ കവലയിൽ വച്ച് യൂത്ത് സെമിനാർ നടക്കും.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി.വസീഫ് സെമിനാർ ഉദ്ഘാടനം ചെയ്യും.എഐവൈഎഫ് സംസ്ഥാന പ്രസിഡൻറ് എൻ അരുൺ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് അനീഷ് മാത്യു തുടങ്ങിയവർ പങ്കെടുക്കും .ഏരിയസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടിയായ ട്രേഡ് യൂണിയൻ സെമിനാർനാളെ വൈകിട്ട് 5ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ വച്ച്നടക്കും.സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും.സിഐടിയു ജില്ലാ സെക്രട്ടറി പിആർ മുരളീധരൻ, സംഘാടകസമിതി ചെയർമാൻ പി എം ഇസ്മയിൽ സെക്രട്ടറി കെ പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
Comments
0 comment