ഇലഞ്ഞി: വിവിധ ലെവലിലുള്ള വിസ്മയകാഴ്ചകളും കണ്ടുപിടിത്തങ്ങളുമായി സെന്റ് ഫിലോമിനാസിലെ ശാസ്ത്രമേളയ്ക്ക് തുടക്കമായി. കുട്ടികളുടെ ശാസ്ത്രകൗതുകം വളർത്തുന്ന മേള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മാജി സന്തോഷ് ഉദ്ഘാടനം ചെയ്തു.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസമിതി ചെയർമാൻ ഡോജിൻ ജോൺ അധ്യക്ഷത വഹിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, സാലി കെ.മത്തായി എന്നിവർ പ്രസംഗിച്ചു. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ.സെൽവി സേവ്യർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. മേളയിൽ ഉടനീളം മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹകരണം ഉണ്ടായതായി ജനറൽ കൺവീനർ ജോജു ജോസഫ് അറിയിച്ചു.
ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു.
Comments
0 comment