മൂവാറ്റുപുഴ:
ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മദ്ധ്യവയസ്കൻ മരിച്ചു. കിഴക്കേക്കര കാട്ടുകണ്ടം കവല പടിഞ്ഞാറേക്കുടിയിൽ വീട്ടിൽ പരേതനായ ഹമീദിൻ്റെ മകൻ ഷംനാദ് (50) ആണ് മരിച്ചത്. പായിപ്ര മൈക്രോജംഗ്ഷനിലെ തടിമിൽ ഉടമയാണ്.സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ആണ് കുഴഞ്ഞ് വീഴുന്നത്. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Comments
0 comment