മൂവാറ്റുപുഴ ഗവ.ഈസ്റ്റ് ഹൈസ്കൂൾ വികസനം വൈകിപ്പിക്കുന്ന മൂവാറ്റുപുഴ എംഎൽഎയുടെയും നഗരസഭഅധികൃതരുടെയുംനിലപാടുകൾക്കെതിരെഡിവൈഎഫ്ഐ,എസ്എഫ്ഐ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.പൊതുവിദ്യാലയ സംരക്ഷണ നിലപാടിന്റെ ഭാഗമായി വിദ്യാലയത്തിന്റെ വികസനത്തിന് സർക്കാർ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മനപ്പൂർവ്വം വൈകിപ്പിക്കുന്ന നിലപാടാണ് നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നും മൂവാറ്റുപുഴ എംഎൽഎയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.മൂവാറ്റുപുഴ നഗരസഭയുടെ കീഴിൽ വരുന്ന സ്കൂളിലെ കെട്ടിട നിർമ്മാണത്തിന് വേണ്ടി ഒരു യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി ബിൽഡിംഗ് സെക്ഷൻ അസി.എഞ്ചിനീയർ കഴിഞ്ഞ നവംബർ മാസം മൂവാറ്റുപുഴ നഗരസഭ അധികാരികൾക്ക് കത്ത് നൽകിയതാണ്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള യോഗം ഇതുവരെ വിളിച്ചു ചേർക്കുന്നതിന് നഗരസഭാ അധികൃതർ തയ്യാറാകുന്നില്ല.. പിടിഎ അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി യോഗം വിളിക്കാൻ എടുത്ത തീരുമാനം അനുവദിക്കാതിരിക്കുന്ന സമീപനം കൂടിയാണ് നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.കൃത്യമായ രാഷ്ട്രീയ താല്പര്യത്തോടെ നിർമാണ പ്രവർത്തനങ്ങൾ മനപ്പൂർവം വൈകിപ്പിക്കുന്നതിനുള്ള ഇടപെടലാണ് നഗരസഭയുടെയും എംഎൽഎയുടെയും ഭാഗത്തു നിന്ന് ഉണ്ടാകുന്നത് .പ്രതിഷേധ സമരം സിപിഐഎം മൂവാറ്റുപുഴ ഏരിയാസെക്രട്ടറി അഡ്വ. അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു . എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഖിൽ പ്രകാശ് പ്രതിഷേധയോഗത്തിന് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിഫെബിൻ പി മൂസ , ബ്ലോക്ക് പ്രസിഡന്റ് റിയാസ്ഖാൻ എം എ, സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ, സിപിഐഎം മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ ജി അനിൽകുമാർ, മുൻസിപ്പൽ സൗത്ത് ലോക്കൽ സെക്രട്ടറി പി ബി അജിത് കുമാർ, സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും നഗരസഭ പ്രതിപക്ഷ നേതാവുമായ ആർ രാകേഷ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി ആത്മജ് ജോയ് എന്നിവർ സംസാരിച്ചു.പ്രതിഷേധ മാർച്ചിന് ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീഷ് കെ കെ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൽദോസ് ജോയ്,എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ഗോവർദ്ധൻ അനിൽ എന്നിവർ നേതൃത്വം നൽകി.
മൂവാറ്റുപുഴ:
Comments
0 comment