മൂവാറ്റുപുഴ:
സിപി ഐ എം മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ചു. സമാപന സമ്മേളനത്തിനോടനുബന്ധിച്ച് മൂവാറ്റുപുഴ 130 ജംഗ്ഷനിൽ നിന്നാരംഭിച്ച ചുവപ്പ് സേനാപരേഡിലും, ബഹുജനമാർച്ചിലും ആയിരങ്ങൾ അണിനിരന്നു.നിരവധി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തെയ്യം, തിറ,നാടൻകലാരൂപങ്ങൾ എന്നിവ പ്രകടത്തിന് മാറ്റ് കൂട്ടി. പൊതുസമ്മേളനം മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ചുവപ്പ് സേനയുടെ സല്യൂട്ട് സ്വീകരിച്ചു. ഏരിയാ സെക്രട്ടറി അനീഷ് എം.മാത്യു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, പി.ആർ മുരളീധരൻ, ആർ.അനിൽകുമാർ, പി.എം ഇസ്മയിൽ, എ.എ അൻഷാദ്, കെ.പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Comments
0 comment