
കൊല്ലം: സമാജ് വാദി പാർട്ടി (എസ്.പി) കേരള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി സ്വാഗതാർഹമെന്ന് സമാജ് വാദി പാർട്ടി മസ്തൂർ സഭ (എസ്.പി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു പറഞ്ഞു
പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ നേതാക്കളുടെ ചേരിപ്പോര് അണികൾക്ക് അസഹിഷ്ണത ഉണ്ടാക്കുകയും ഗുരുതര പ്രശ്നമെന്ന നിലയിൽ കേന്ദ്ര കമ്മിറ്റിയിൽ ഇത് ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി ദേശീയ പ്രസിഡൻ്റ് അഖിലേഷ് യാദവ് ഇത്തരമൊരു തീരുമാനമെടുത്തതന്ന് സമാജ് വാദി പാർട്ടി മസ്തൂർ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു പറഞ്ഞു. ഇത് സംബന്ധിച്ച് നാഷണൽ ജനറൽ സെക്രട്ടറി ജോസ് ആൻ്റണിയേയാണ് പാർട്ടിയുടെ കേരള ഘടകത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്.
Comments
0 comment