menu
സെക്യുലർ ലൈൻ -നമ്മൾ ഒന്നിക്കുന്നു പരിപാടി പതിനാലാം വാർഡിൽ നടന്നു
സെക്യുലർ ലൈൻ -നമ്മൾ ഒന്നിക്കുന്നു പരിപാടി പതിനാലാം വാർഡിൽ നടന്നു
93
views
മൂവാറ്റുപുഴ:

നാട് ഒന്നിച്ചു, മതേതര കാഴ്ചപ്പാട്  വ്യക്തമാക്കി നഗരസഭ പതിനാലാം വാർഡ് മതേതരത്ത സമൂഹത്തെ സൃഷ്ടിക്കുവാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന വ്യത്യസ്ത പരിപാടികളുമായി നഗരസഭപതിനാലാം വാർഡ്. അംഗം ജോയ്സ്മേരി ആന്റണിയുടെ നേതൃത്വത്തിൽ സെക്കുലർ ലൈൻ- നമ്മൾ ഒന്നിക്കുന്നു എന്ന പേരിൽ പരിപാടി ആരംഭിച്ചു സ്വാർത്ഥ താല്പര്യങ്ങൾക്ക്‌ വേണ്ടി മതങ്ങളെ ആയുധമാക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വാർഡിലെ മുഴുവൻ ജനങ്ങളെയും  ഒരുമിക്കുന്നു സെക്കുലർലൈൻ പരിപാടി  സെൻട്രൽ മഹല്ല് ഇമാം ഷിഹാബുദീൻ ഫൈസി,കവുങ്ങുംമ്പിള്ളി കീഴില്ലത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം തന്ത്രി  ദൈവഞ്ജർ ആനന്ദ് കൃഷ്ണൻ നാരായണൻ നമ്പൂതിരി,സിഎംഐ പ്രൊവിൻഷ്യൽ ഫാ : മാത്യു മഞ്ഞക്കുന്നേൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രതിനിധി ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2025 വർഷത്തെ റംസാൻ,  ഓണം ആഘോഷപരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു. മത ചേരിതിരിവുകളും വർഗീയതയും പ്രാദേശികമായിട്ടുള്ള പ്രശ്നമല്ല എന്നും കൃത്യമായിട്ടുള്ള രാഷ്ട്രീയ അജണ്ടകളാണ് എന്നും  ബോധ്യപ്പെടുത്തുവാൻ ആണ് പ്രാദേശിക തലത്തിൽ  ആദ്യമായി ഇത്തരം ഒരു പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത്.സജി ചാത്തംകണ്ടം, ചെറിയാൻ മാതേക്കൽ,വിൽസൺ പത്തുപറ,അഷറഫ്,സബുറാബീവി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations