menu
മൂവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത്: 181 പരാതികൾക്ക് പരിഹാരം
മൂവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത്: 181 പരാതികൾക്ക് പരിഹാരം
0
126
views
മൂവാറ്റുപുഴ

മൂവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ 181 പരാതികൾക്ക് പരിഹാരം.ആകെ 276 പരാതികൾ ലഭിച്ചതിൽ 241അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.  60 പേർ ഹാജരായില്ല.105 പുതിയ അപേക്ഷകൾ ലഭിച്ചു.മന്ത്രി റോഷിഅഗസ്റ്റിൻ അദാലത്ത് ഉദ്ഘാടനം ചെയ്തു.മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകൾ ഏറെ ഫലപ്രദമാണെന്ന് മന്ത്രി പറഞ്ഞു.  പരാതികളുടെ എണ്ണം കുറയുന്നത് സർക്കാർ സംവിധാനം കാര്യക്ഷമമാകുന്നതിന് തെളിവാണ്.പരാതികളില്ലാത്ത സംസ്ഥാനത്തിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാവകുപ്പുകളും കരുതലോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണു ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി പി.രാജീവ് പറഞ്ഞു. അദാലത്തുകളില്ലാതെ പരാതികൾ പരിഹരിക്കപ്പെടുന്ന കാര്യക്ഷമമായ സംവിധാനമുണ്ടോക്കാനാണ് ശ്രമിക്കുന്നത്. അദാലത്തിൽ ഉയരുന്ന പ്രശ്നങ്ങളിൽ പൊതുവായ തീരുമാനമെടുക്കുന്നതിനു ചട്ട ഭേദഗതി ഉൾപ്പടെ ചർച്ച ചെയ്യും. നിയമവും ചട്ടവും വ്യാഖ്യാനിക്കേണ്ടതു നിയമത്തിൻ്റെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കിയാകണം. നിയമത്തിനും ചട്ടത്തിനും അകത്തു നിന്നു ജനങ്ങൾക്ക് ആശ്വാസം പകരാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എം എൽ എ മാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, വാർഡ് കൗൺസിലർ രാജശ്രീ രാജു, ഡെപ്യൂട്ടി കലക്ടർ കെ. മനോജ്, ആർഡിഒ പി.എൻ. അനി, തഹസിൽദാർ രഞ്ജിത്ത് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations