കൗൺസിലർ ഡിക്സൺ നഗരസഭ കെട്ടിടത്തിൽ അനധികൃതമായി നടത്തുന്ന കുടുംബ ശ്രീ ഹോട്ടലിനെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് ശിവശങ്കരപ്പിള്ള പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡിൽ നിൽക്കുകയായിരുന്ന ശിവശങ്കരപ്പിള്ളയ്ക്ക് നേരെ ഡിക്സൺ വാഹനം വേഗത്തിൽ ഓടിച്ച് കയറ്റുകയായിരുന്നു , ഓടി മാറിയ മാധ്യമപ്രവർത്തകനെ വാഹനത്തിൽ നിന്നും ഇറങ്ങിവന്ന കൗൺസിലർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാതൃഭൂമി റിപ്പോർട്ടർറെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം ചൊരിയുകയും ചെയ്യുകയും ചെയ്തു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ കൗൺസിലർ വാഹനമെടുത്ത് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കഴുത്തിനും കാൽമുട്ടുകൾക്കും ഗുരുതരമായി പരിക്കേറ്റ ശിവശങ്കരപ്പിള്ളയെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണിലിസ്റ്റ് സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു
Comments
0 comment