പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നേതൃത്വത്തിൽ കായികമേളയുടെ ഭാഗമായി സ്കൂൾകലോത്സവത്തിന്റെ മാതൃകയിൽ കായികമേളയിൽ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്കാണ് എവറോളിംഗ് സ്വർണക്കപ്പ് നൽകുന്നത്. നവംബർ നാല് മുതൽ 11 വരെ കൊച്ചിയിൽ നടക്കുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള സ്കൂൾ കായികമേളയിൽ കൊച്ചിയിലെ 17 വേദികളിലായി 39 ഇനങ്ങളുടെ ചാമ്പ്യൻഷിപ്പ് ഒരുമിച്ച് നടത്തും. ഇരുപതിനാലായിരം കായികതാരങ്ങളാണ് മത്സരത്തിനെത്തുക.ഇടുക്കി ജില്ല അതിർത്തിയായ അച്ഛൻകവലയിൽ നിന്നും മുവാറ്റുപുഴ ഡി ഇ ഓ സുമ ആർ,കല്ലൂർക്കാട് എ ഇ ഒ രാജേഷ്, പിറവം എ ഇ ഒ സജീവ്,ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷാജി, നിർമല സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം എന്നിവർച്ചേർന്ന് സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ മൂവാറ്റുപുഴ നിർമല സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. മുവാറ്റുപുഴയിൽ എത്തിച്ചേർന്ന സ്വർണ കപ്പിന് അവേശോജ്വലമായ സ്വീകരണം നൽകി. നിർമല സ്കൂൾ ഗ്രൗണ്ടിൽ ബാൻഡ് സെറ്റിന്റെയും, എൻ.സി.സികേഡട്സിന്റെ യും അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമ, മുവാറ്റുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി പൂനാട്ട്, കൗൺസിലേഴ്‌സ് ജാഫർ, സുബൈർ എന്നിവർ ഹാരാർപ്പണം നടത്തി.നിർമലസ്കൂൾ, സെൻറ്..അഗസ്റ്റിൻ, എസ്.എൻ.ഡി. പിസ്കൂൾ, തർബിയത് സ്കൂൾ, ഈസ്റ്റ് ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ കുട്ടികളും, മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ പ്രധാന അധ്യാപകരും സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. തുടർന്ന് മുവാറ്റുപുഴ യുടെ അതിർത്തിയിൽ വച്ച് കോതമംഗലം വിദ്യാഭ്യാസ ജില്ല ട്രോഫി സ്വീകരിച്ചു.
മൂവാറ്റുപുഴ:
Comments
0 comment