menu
കെ ജി ഒ എ വനിതാ വാഹന ജാഥ സമാപിച്ചു.
കെ ജി ഒ എ   വനിതാ വാഹന ജാഥ സമാപിച്ചു.
0
280
views
തൊടുപുഴ: കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിൽ പര്യടനം നടത്തി വന്നിരുന്ന കെ ജി ഒ എ വനിതാ വാഹന ജാഥയ്ക്ക് തൊടുപുഴയിൽ ഉജ്ജ്വലമായ പരിസമാപ്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശൈലജ സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

മൂന്നാം ദിവസത്തെ ജാഥ മൂലമറ്റത്തത്ത് പി ഡി സുമോൻ ഉദ്ഘാടനം ചെയ്തു. 

മുട്ടത്ത്  ടി എം റഷീദും വഴിത്തലയിൽ കെ എൻ പ്രഭാകരനും കരിമണ്ണൂരിൽ  എൻ സദാനന്ദനും ആലക്കോട് സംസ്ഥാന കമ്മിറ്റി അംഗം .പി എം ഫിറോസും ഉദ്ഘാടനം ചെയ്തു. 

വിവിധ കേന്ദ്രങ്ങളിലായി കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  ജയൻ പി വിജയൻ, ജില്ലാ പ്രസിഡന്റ് ഡോ വി ആർ രാജേഷ്, ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ്, ജില്ലാ ട്രഷറർ എ പി മനോജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി ജെ അനിൽകുമാർ, സൈനിമോൾ ജോസഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എസ് സൂരജ്, ഷൈനി സി ആർ, ഷെല്ലി ജെയിംസ്, വി എ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സമാപനയോഗത്തിൽ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്  ടി ആർ സോമൻ, സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി  കെ വി ജോയി, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ  ടി എം സുബൈർ ഡോ. കെ കെ ഷാജി , ടി എം ലൈല എന്നിവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations