
മൂവാറ്റുപുഴ:
മൂവാറ്റുപുഴ - തേനി സംസ്ഥാന പാതയിൽ മൂക്കൻതോടിന് സമീപം 41 ദിവസത്തോളമായി കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിൽ അനാസ്ഥ കാണിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് ഫ്രണ്ട് (എം ) മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസിന് മുൻപിൽ വാമൂടി കെട്ടി പ്രതിഷേധിച്ചു. യൂത്ത് ഫ്രണ്ട് (എം )നിയോജകമണ്ഡലം പ്രസിഡന്റ് സിജോ കൊട്ടാരത്തിൽ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ജോമോൻ പി ജെ, മനു തോമസ്, മണ്ഡലം സെക്രട്ടറി ജോമോൻ ജേക്കബ്, അഭിജിത് അജികുമാർ തുടങ്ങിയവർ പങ്കെടുത്തു
Comments
0 comment