
യുനെസ്കോയുടെ ലോക പൈതൃക സ്ഥാനമായ പശ്ചിമഘട്ടങ്ങളുടെ പ്രാധാന്യവും സംരക്ഷണവും എടുത്തുകാണിച്ചു കൊണ്ടുള്ളതായി.സെമിനാറുകൾ, ചർച്ചകൾ, പ്രദർശനങ്ങൾ എന്നിവയിലൂടെ പശ്ചിമഘട്ട മലനിരകളുടെ തകർച്ചയുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും ഹൈലൈറ്റ് ചെയ്യുന്നതായിരുന്നു ക്യാമ്പ്.കൊട്ടവഞ്ചി യാത്ര, സാഹസിക നീന്തൽ, പ്രകൃതി നടത്തം തുടങ്ങി ഏറെ വൈവിധ്യ പൂർണമായ പ്രവർത്തനങ്ങൾ ക്യാമ്പിനെ വിദ്യാഭ്യാസപരവും രസകരവുമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന കൺവെൻഷനിൽ അസീസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണവും സഹീർ മേനാമറ്റം, പി ബി അസീസ്, അഫ്സൽ, ഷാജി ഫ്ലോട്ടില, ഷെമിർ പെരുമറ്റം, തുടങ്ങിയവർ സാഹസിക യാത്രയ്ക്ക് നേതൃത്വം നൽകി. ചിമ്മിനി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരായ ബെസ്റ്റിൻ വർഗീസ്, സേതുമാധവൻ, രഞ്ജിത്ത് എന്നിവർ പര്യവേഷണം നയിച്ചു. ഗൈഡുകൾ ആർഷാദ്, സുനീത്ത്, ഉമേഷ് എന്നിവർ പങ്കെടുത്തു. പീച്ചി ഉൾവനത്തിൽ കേരളത്തിന്റെ തനത് നെൽച്ചെടി ഇനം കണ്ടെത്തിയതിന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്തിന് ക്യാമ്പ് സ്വീകരണം നൽകി. ട്രക്കിംഗ് വിജയകരമായി പൂർത്തിയാക്കിയജോബ് പൊറ്റാസ്, ഷമീർ പെരുമറ്റം, കെ കെ ഷക്കീർ, അഹദിൻ യാസർ,അസ്ഹറുദ്ദീൻ, റസ്സൽ, അശ്വിൻ, മുഹമ്മദ് നായിഫ് ,അബുബക്കർ ,ആരിഫ്, ആസിഫ്നിയാസ് നജീബ്,ജലീൽവാലി,ഷാലിക്കർ, സുദിൻ വാമറ്റം, എന്നിവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഷാജി ഫ്ലോട്ടില, ഷെമിർ പെരുമറ്റം
Comments
0 comment