
മൂവാറ്റുപുഴ:
മണ്ഡലകാലം കണക്കാക്കി ദിശാസൂചന ബോർഡുകൾ വൃത്തിയാക്കിയും, ഇത് വഴി പോകുന്ന വാഹനയാത്രക്കാരുടെ കാഴ്ചയെ മറക്കുന്ന മരച്ചില്ലകളും, തടസ്സങ്ങളും മാറ്റി കല്ലൂർക്കാട് ജനകീയ കൂട്ടായ്മ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കല്ലൂർക്കാട് ഗ്രോട്ടോ ജംഗ്ഷൻ മുതൽ ജില്ലാ അതിർത്തിയായ പാലക്കുഴി വരെയുള്ള റോഡിൻ്റെ ഇരു വശങ്ങളിലുള്ള സിഗ്നൽ ബോർഡുകൾ കഴുകിയും ,തടസ്സമുള്ള മരച്ചില്ലകൾ വെട്ടിയുമാണ് കല്ലൂർക്കാട് ജനകീയ കൂട്ടായ്മ ശബരിമലതീർത്ഥാടകർ ഉൾപ്പെടെയുള്ള, യാത്രികരുടെ സുഗമ യാത്ര ഉറപ്പാക്കിയത്. ജോളിജോസഫ്,,എ.പി രതീഷ്,സിജോകൊട്ടാരത്തിൽ,സോട്ടര്‍ തോമസ്,ജോമോൻ പി.ജെ,പ്രജിത എസ് .വി , ബിന്ദു വിനേഷ്.എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
Comments
0 comment