menu
കന്നി ഇരുപത് പെരുന്നാൾ ; തീർത്ഥാടകർക്കായി നാട്ടുകാരുടെ നേർച്ച കഞ്ഞി വിതരണം.
കന്നി ഇരുപത് പെരുന്നാൾ ; തീർത്ഥാടകർക്കായി നാട്ടുകാരുടെ നേർച്ച കഞ്ഞി വിതരണം.
0
205
views
കോതമംഗലം : കോതമംഗലം മാർ തോമ ചെറിയപള്ളി കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി മുടങ്ങാതെ പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് കന്നി പത്തൊമ്പതാം തീയതി എല്ലാ വർഷവും 10000 കണക്കിന് ഭക്തജനങ്ങൾക്ക് നേർച്ച കഞ്ഞി വിതരണം നടത്തിവരുന്നത്.ഈ പ്രാവശ്യവും മുടക്കം കൂടാതെ നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു.

ബേസിൽ സ്കൂളിന് സമീപത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആന്റണി ജോൺ എംഎൽഎ നേർച്ച കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ ഡോ തോമസ് ചെറുപറമ്പിൽ വെഞ്ചരിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ഷിബു കുര്യാക്കോസ്, എൽദോസ് പോൾ, പി ഒ ഫിലിപ്പ്, സജി ജോർജ്,മോനെസ്റ്റ് ഒ പി, എൽദോസ് എന്നിവർ നേതൃത്വം നൽകി

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations