ജലാൽ മുപ്പത്തടം:
കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലെ കാർഗോ വിഭാഗം വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് രണ്ടാം ദിനവും പിടികൂടി.
ചൊവാഴ്ച ഉത്തരത്തിൽ 60 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ഇതേത്തുടർന്ന് പരിശോധന ശക്തമാക്കിയപ്പോഴാണ് ബുധനാഴ്ച 206 ഗ്രാം സ്വർണം പിടികൂടിയത്.

യു.എ.യിൽ നിന്നും അബൂബക്കർ എന്നയാൾ ഡി.ആർ.സി എക്സ്പ്രസ് കൊറിയർ വഴിയാണ് മലപ്പുറം സ്വദേശിനികളായ സജ്ന , സൈന എന്നിവരുടെ പേരിൽ കാർഗോ അയച്ചത്. ബിസ്കറ്റ്, ബദാം,തുടങ്ങിയ സാധനങ്ങളാണ് ഇതിനകത്തെന്നാണ്‌സാക്ഷ്യപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനകത്ത് അലുമിനിയം ഫോയിൽ റോളാ ളിൽ പെട്ടെന്ന് തിരിച്ചറിയാത്ത വിധത്തിൽ പൊടിരൂപത്തിലാക്കി സ്വർണം ഒളിപ്പിക്കുകയായിരുന്നു. എക്സറേ പരിശോധനയിൽ സംശയം തോന്നി അലുമിനിയം ഫോയിൽ റോൾ പൂർണമായി അഴിച്ചു നോക്കിയപ്പോൾ ഏകദേശം നാടുവിലത്തെ ഭാഗത്തായിരുന്നു ഈ സ്വർണം കണ്ടെത്തിയത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു
Comments
0 comment