പിറവം: കൊല്ലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോർജ് അന്തരിച്ചു. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ ഇന്നലെ(വെള്ളി) രാത്രി 11 മണിയോടെ കൊല്ലം കല്ലുവാതുക്കലിൽ വച്ചാണ് അപകടമുണ്ടായത്.
.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും രാമമംഗലം ഗ്രാമപഞ്ചായത്തിന്റെ ബൊലേറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ ഇ.പി ജോർജ് മരണപ്പെട്ടു. കൂടെ സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
Comments
0 comment