കോതമംഗലം : കോതമംഗലം ബ്ലോക്ക് ഓഫീസിന് സമീപം അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തേനിങ്കൽ ടി സി വർഗീസിൻ്റെ തറവാട് വീടാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ തകർത്തത് .
അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയാണ് അക്രമികൾ ഫര്‍ണ്ണീച്ചറുകളും,ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പടെ വീട്ടുപകരണങ്ങളും തകര്‍ത്തത് .ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ആൻ്റണി ജോൺ എം എൽ എ യോടൊപ്പം ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Comments
0 comment