കോതമംഗലം :കോതമംഗലം താലൂക്കിൽ 5 വില്ലേജുകളിലായി 30 പേർക്ക് പട്ടയം വിതരണം ചെയ്തു. കളമശേരിയിൽ നടന്ന പട്ടയ മേളയിൽ വച്ചാണ് പട്ടയം വിതരണം ചെയ്തത് .റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പട്ടയമേള ഉദ്ഘാടനം നിർവഹിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു
.ചടങ്ങിൽ കോതമംഗലം എം എൽ എ ആൻറണി ജോൺ,ആലുവ എം എൽ എ അൻവർ സാദത്ത് , ജില്ലാ കല്ലെക്ടർ എൻ എസ് കെ ഉമേഷ് ,കോതമംഗലം തഹസിൽദാർമാരായ റെയ്‌ച്ചൽ കെ വർഗീസ്, കെ എം നാസർ എന്നിവർ പങ്കെടുത്തു.നേര്യമംഗലം 8 , കുട്ടമ്പുഴ 14,വാരപ്പെട്ടി 1, കീരംപാറ 1, കടവൂർ 6 എന്നിങ്ങനെ 5 വില്ലേജുകളിലായി 30 പേർക്കാണ് പട്ടയം വിതരണം ചെയ്തത്.
Comments
0 comment