കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു
ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള നവംബർ 11 മുതൽ നാലു ദിവസങ്ങളിലായി കോട്ടപ്പടി പ്രധാന വേദിയായ മാർ എലിയാസ് സ്കൂളിലും സെൻ്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നോർത്ത് കോട്ടപ്പടി ഗവ. LP സ്കൂളിലുമാണ് മത്സരങ്ങൾ അരങ്ങേറുന്നത്. സെൻ്റ് ജോസഫ്സ് പൈങ്ങോട്ടൂർ ഹയർ സെക്കൻ്ററി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനി അന്ന തോമസ് ആണ് ലോഗോ Design ചെയ്ത് ഒന്നാം സ്ഥാനം നേടിയത്. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ KA നൗഷാദ്, KV തോമസ്, AEO സജീവ് KB, HM ഫോറം സെക്രട്ടറി വിൻസൻ്റ് ജോസഫ്, പബ്ലിസിറ്റി കൺവീനർ റോയി മാത്യു , T.A അബൂ ബക്കർ, നിയാസ് എം , സിജു ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment