കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സിയുടെ പുതിയ സംരംഭമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പദ്ധതിയുടെ കോതമംഗലം ഡിപ്പോ തലപ്രവർത്ത ഉദ്‌ഘാടനം ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു .പദ്ധതിയുടെ ആദ്യ പാഴ്‌സൽ കോതമംഗലം മാർത്തോമ്മ ചെറിയപള്ളി വികാരി റവറൽ ഫാദർ ജോസ് പരത്തുവയലിയും ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരിയും കൂടി എം എൽ എ യ്ക്ക് കൈമാറി .
ചടങ്ങിൽ കൗൺസിലർ കെ എ നൗഷാദ് , എം ബി എം എം ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലിമി എബ്രഹാം , എ റ്റി ഒ സുനിൽകുമാർ , ജില്ലാ കോർഡിനേറ്റർ (ബി റ്റി സി )രാജീവ് എൻ ആർ , ജനറൽ കോൺട്രോളിങ് ഇൻസ്‌പെക്ടർ പി കെ പരമേശ്വരൻ , സെൻട്രൽ സോൺ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ബിജു കുട്ടപ്പൻ , സി എം സിദ്ധിഖ് , എ ഡി സീമോൻ , ആർ എം അനസ് , പ്രറ്റ്സി പോൾ,എൻ രാജീവ് എന്നിവർ സന്നിഹിതരായിരുന്നു .
Comments
0 comment