
മൂവാറ്റുപുഴ:
സ്വതന്ത്ര കർഷക സംഘം സംസ്ഥാന ഉപാധ്യക്ഷനായി എം എം അലിയാർ മാസ്റ്റർ തിരഞ്ഞെടുത്തു. പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൗൺസിൽ യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കുറുക്കോളി മൈതീൻ എം എൽ എ പ്രസിഡൻ്റായും മുൻ എം എൽ എ കളത്തിൽ അബ്ദുള്ള ജനറൽ സെക്രട്ടറിയുമായിട്ടുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.മൂവാറ്റുപുഴ രണ്ടാർകര സ്വദേശിയായ എം എം അലിയാർ മാസ്റ്റർ കർഷക സംഘം എർണാകുളം ജില്ലാ പ്രസിഡൻ്റ് , ജനറൽ സെക്രട്ടറി , മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി, കെ എസ് ടി യു ജില്ലാ പ്രസിഡൻ്റ് തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.രണ്ടാർ എസ് എ ബി ടി എം സ്കൂൾ മാനേജറും, എച്ച് എം ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമാണ് .
Comments
0 comment