മൂവാറ്റുപുഴയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ ബൈപ്പാസ് റോഡുകൾ ഇനിയും യാഥാർത്ഥ്യമായിട്ടില്ലയെന്നും പാലം പൂർത്തിയാക്കിയിട്ടും ഇനിയും ശാപമോഷം ലഭിക്കാത്ത മുറിക്കല്ല് ബൈപ്പാസ് മൂന്നു പതിറ്റാണ്ടായി ഉയർന്നു കേൾക്കുന്ന പല അലൈൻമെന്റ്കൾ മാറിവന്ന കടാതി കാരക്കുന്നം ബൈപ്പാസ്കഴിഞ്ഞവർഷം കേന്ദ്രസർക്കാർ നിർമ്മാണ അനുമതി നൽകി സർവ്വേ പൂർത്തീകരിച്ച കടാതി കാരക്കുന്നം ബൈപ്പാസ് മരവിപ്പിച്ച നടപടിപുന പരിശോധിക്കണമെന്ന് ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ.കൃഷ്ണൻ ആവശ്യപ്പെടുന്നു.കഴിഞ്ഞ ദിവസം നടന്ന ബി ഡി ജെ എസ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഈ ആവശ്യമുയർത്തിയത്. മൂവാറ്റുപുഴയിലെ ഗതാഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുന്ന ഈ പദ്ധതി പ്രദേശത്തെ വികസന കുതിപ്പിന് വഴിയൊരുക്കുന്നു ബൈപ്പാസ് യാഥാർത്ഥ്യമാകാൻ കൂട്ടായ പൊതുജന അഭിപ്രായം ഉയരേണ്ടതുണ്ടെന്നും യോഗത്തിൽ പറഞ്ഞു.
മൂവാറ്റുപുഴ:
Comments
0 comment