
മൂവാറ്റുപുഴ:
കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ കടാതി കുരിശ്പള്ളിക്ക് സമീപം എൽ ഐ സി ഓഫീസിന് മുന്നിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് നന്നാക്കാൻ എടുത്ത കുഴി ശരിയായ രീതിയിൽ മൂടാതെ വലിയ ഗർത്തമായി മാറി കഴിഞ്ഞു. നിരവധി വാഹനങ്ങളാണിവിടെ അപകടത്തിൽപ്പെടുന്നത്.ഇരുചക്ര വാഹന യാത്രികരാണ് ഈ ഗർത്തത്തിൽ ചാടി നിത്യേന അപകടത്തിൽപ്പെടുന്നത്ദേശീയപാതയിലെ ഈ കുഴി മൂടുവാൻ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോററ്ററി അസി എഞ്ചിനീയർക്കും,ദേശീയപാത അധികാരികൾക്കും മൂവാറ്റുപുഴ പൗരസമിതി പ്രസിഡൻ്റ് ജിജോ പാപ്പാലിൽ പരാതി നൽകി
Comments
0 comment