മൂവാറ്റുപുഴ : വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് (83) അന്തരിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പ്രതിനിധി സഭാ അധ്യക്ഷന്‍, ഇവാഞ്ചലിക്കല്‍ സഭാ കീഴില്ലം സെന്റര്‍ പ്രസിഡന്റ്, ചെന്നൈ ജൂബിലി മെമ്മോറിയല്‍ ബൈബിള്‍ കോളേജ് ഡയറക്ടര്‍, ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മൃതദേഹം (23.06.23) വെള്ളി ഉച്ചയ്ക്ക് 3 മണിയ്ക്ക് വാളകം സര്‍വ്വീസ് സഹകരണബാങ്കില്‍ പൊതുദര്‍ശനത്തിനു ശേഷം 5 മണിയ്ക്ക് ഭവനത്തില്‍ കൊണ്ടുവരും. 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് 3.30 ന് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വാളകം സെമിത്തേരിയില്‍ സംസ്‌കരിക്കും. ഭാര്യ : പാലക്കുഴ പുതിയേടത്ത് പുത്തന്‍പുരയില്‍ കുടുംബാംഗം എലിസബത്ത് തോമസ് (റിട്ട.പ്രൊഫസര്‍ എം.എ.എഞ്ചിനീയറിംഗ് കോളേജ്, കോതമംഗലം), മക്കള്‍ : പോള്‍ തോമസ് (മോന്‍സി) മാനേജിംഗ് ഡയറക്ടര്‍ ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, അനുജി സ്റ്റാന്‍ലി (സൗദി), ജോര്‍ജ്ജി തോമസ് (യു.എസ്.എ.), മരുമക്കള്‍: സപ്ന പോള്‍ പടവുപുരയ്ക്കല്‍ ആലപ്പുഴ, സ്റ്റാന്‍ലി ജോര്‍ജ്ജ് ചിറമുഖത്ത് കുമ്പനാട് (സൗദി), റിന്റ ജോര്‍ജി കുറ്റിവിള തൃക്കണ്ണമംഗല്‍ കൊട്ടാരക്കര (യു.എസ്.എ.)
Comments
0 comment