പരമ്പര്യ ഊർജസ്രോതസുകളായ സൗരോർജ്ജവും, വെളളവും ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ ഈ കണ്ടുപിടുത്തം വഴി ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. സമീപ ഭാവിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഹൈഡ്രജൻ ആയിരിക്കും ഉപയോഗിക്കുന്നത്. അതിനുളള പല പരീക്ഷണങ്ങളും നടന്നുവരികയാണ്. കേന്ദ്ര സർക്കാരും ഇപ്പോൾ ഹൈഡ്രജൻ എനർജിയെ
പ്രോത്‌സാപ്പിക്കുന്നുമുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് വിദ്യാർത്ഥികൾ ഈ കണ്ടുപിടുത്തം നടത്തിയതും. നിലവിൽ ഹൈഡ്രജൻ ഉദ്പാദിപ്പിക്കുന്നത് രാസ പ്രവർത്തനങ്ങൾ വഴിയാണ്. അതിനാൽ പരിസ്ഥിതി മലിനീകരണം കൂടുതലാണ്. എന്നാൽ വിദ്യാർത്ഥികളുടെ ഈ കണ്ടുപിടുത്തം പരിസ്ഥിതി മലീനീകരണം ഉണ്ടാക്കാത്തതാണ്. വാഹനങ്ങളിലും, വലിയ വ്യവസായ സ്ഥാപനങ്ങളിലും തങ്ങളുടെ കണ്ടുപിടുത്തം വഴിയുളള ഹൈഡ്രജൽ ഉപയോഗിക്കാമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ബെൻ ചാക്കോ ചിറ്റലപ്പിളി, ടോമിൻ ബിജോയ്, ബേസിൽ എൽദോസ്, സംഗീത് ജെ മേനോൻ എന്നിവരാണ് ഹൈബ്രിഡ് എനർജി ജനറേഷൻ വികസിപ്പിച്ചത്. വകുപ്പ് മേധാവി ഡോ. ദീപ ശങ്കർ, അസോസിയേറ്റ് പ്രെഫസർ ഡോ. ശ്രീന ശ്രീകുമാർ എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി. വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ വെച്ചു നടന്ന പ്രൊജക്റ്റ് മത്സരങ്ങളിൽ പുരസ്‌കാരങ്ങൾ
നേടുകയും ചെയ്തു വിദ്യാർത്ഥികളുടെ ഈ കണ്ടുപിടുത്തം. ഹൈബ്രിഡ് എനർജി ജനറേഷന് പേറ്റന്റ് നേടിയെടുക്കാനുളള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.
Comments
0 comment