
ജലാൽ മുപ്പത്തടം : ബിനാനിപുരം : മഴക്കാലം വന്നതിനെ തുടർന്ന് കുറ്റകൃത്യങ്ങൾ, റോഡപകടങ്ങൾ , മദ്യം, മയക്കുമരുന്ന്, തെരുവ് നായ ശല്യം മഴക്കാലരോഗ പ്രതിരോധം പ്രവർത്തനങ്ങൾ, പ്രളയം തുടങ്ങി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും, ഊർജ്ജിതപ്പെടുത്തുന്നതിനും വേണ്ടി ബീനാനിപുരം ജന മൈത്രി പോലീസ്, റെസിഡൻസി അസോസിയേഷൻ,
പോലീസ് വെൽ ഫെയർ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പോലീസ് കോൺഫ്രൻസ് ഹാളിൽ അടിയന്തിര യോഗം ചേർന്നു. സ്പ്രിൻസിപ്പൽ എസ് ഐ ശ്രീ പ്രദീപ്, ജനമൈത്രി പോലീസ് ഇൻസ്‌പെക്ടർ ശ്രീ ഹരി പി ജി, റെസിഡൻസ് നേതാക്കളായ കരിം, സജീവ് കുമാർ,സദാശിവൻ, സുരേന്ദ്രൻ വി പി വിവിധ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു ഒപ്പം എല്ലാ റോഡുകളിലും ശക്തമായ നിരീക്ഷണവും പരിശോധനയും നടത്തുമെന്നു പോലീസ് അറിയിച്ചു.
Comments
0 comment