menu
കുസാറ്റ് ചുറ്റുമതിൽ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം - മന്ത്രി പി. രാജീവ്
കുസാറ്റ് ചുറ്റുമതിൽ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം - മന്ത്രി പി.  രാജീവ്
0
232
views
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് സമാന്തരപാതകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സർവ്വകലാശാലയുടെ ചുറ്റുമതിൽ നിർമ്മാണം സംബന്ധിച്ച് കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

റേഷൻ കട ജംഗ്ഷനിലുള്ള സർവകലാശാലയുടെ 7 സെന്റ് സ്ഥലത്ത് പൊതുജനങ്ങൾക്ക് ഒത്തുചേരുന്നതിന് പാർക്ക് നിർമ്മിക്കും. സ്റ്റേജ് ഉൾപ്പെടെ യൂണിവേഴ്സിറ്റിയുടെ ശാസ്ത്രനേട്ടങ്ങൾ രേഖപ്പെടുത്തി കൊണ്ടുള്ള ഡിസ്പ്ലേ ബോർഡും സ്ഥാപിച്ച് സ്ഥലം പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. സിൻഡിക്കേറ്റ് യോഗം ചേർന്ന് നടപടികൾ സ്വീകരിക്കാൻ സർവകലാശാല ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

ക്യാമ്പസ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പയ്യമ്പിള്ളി  ജംഗ്ഷനിലെ സെക്യൂരിറ്റി ഗേറ്റിൽ ഗതാഗതം ബാരിക്കേടുകൾ ഉപയോഗിച്ച് നിയന്ത്രിക്കും. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവ ക്യാമ്പസിനകത്ത് കൂടി നിയന്ത്രണവിധേയമായി കടത്തിവിടും. ക്യാമ്പസിന് അകത്ത് കൂടി ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. 

ഇതിന് പരിഹാരമായി സമാന്തരപാതകളിലൂടെ എല്ലാത്തരം വാഹനങ്ങൾക്കും ഗതാഗതം സാധ്യമാകും.

 യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌, യൂണിവേഴ്സിറ്റി അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations