
കൂത്താട്ടുകുളം:സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി. 40 കേഡറ്റുകളും 4 അധ്യാപകരും പങ്കെടുത്തു. സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് സബ് ഇൻസ്പെക്ടർ പ്രവീൺകുമാർ എസ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മധു എസ്, സിവിൽ പോലീസ് ഓഫീസർ സുനീഷ്.ടി.ജി, എന്നിവർ വിശദീകരിച്ചു
. 1903 ൽ സ്ഥാപിതമായ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ ഏറെ ചരിത്രം ഉറങ്ങുന്ന സ്റ്റേഷനാണ്. സ്വാതന്ത്ര്യസമരസേനാനികളെയും, രക്തസാക്ഷികളെയും പാർപ്പിച്ചിട്ടുണ്ടായിരുന്ന സ്റ്റേഷൻ കൂടിയാണ് ഇത്. 303 റൈഫിൾ,എസ് എൽ ആർ, പിസ്റ്റൽ,വിവിധ തരം തോക്കുകൾ അതിന്റെ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തി. സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ കുട്ടികൾ പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു മനസ്സിലാക്കി. അധ്യാപകരായ ജോജി ജോർജ്, വി എൻ ഗോപകുമാർ, വി എന്‍ ബിജി, സജിനി പി നായർ എന്നിവർ പങ്കെടുത്തു.
Comments
0 comment