menu
കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ വിളംബര റാലി
കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ വിളംബര റാലി
2
3
227
views
കൂത്താട്ടുകുളം:കൂത്താട്ടുകുളം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ വരവറിയിച്ച് മണ്ണത്തൂർ ആത്താനിക്കൽ ഗവ.എച്ച്എസ്എസിൽ നിന്നും വിളംബര റാലി നടന്നു. തെയ്യവും തിറയും, പ്രശ്ചന്ന വേഷങ്ങളും, വിവിധ കലാരൂപങ്ങളും ചെണ്ടമേളങ്ങളും, റാലിക്ക് മാറ്റുകൂട്ടി.

അനുപ് ജേക്കബ്ബ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ് ,

പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ മോൾ പ്രകാശ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എം ജോർജ്, സാജു ജോൺ, അനിത ബേബി, ആതിര സുമേഷ് എന്നിവർ സംസാരിച്ചു.

ചൊവ്വ മുതൽ വെള്ളി വരെയാണ്  കലോത്സവം.ചൊവ്വ രാവിലെ മുതൽ രചനാ മത്സരങ്ങളും വിവിധ കവിതാലാപന മത്സരങ്ങളും നടക്കും.

ബുധൻ രാവിലെ 10ന്

ഫ്രാൻസിസ് ജോർജ് എം.പി  ഉദ്ഘാടനം നിർവഹിക്കും.

ലോക മാസ്റ്റേഴ്സ് മീറ്റിൽഇന്ത്യക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയ മുൻ എംഎൽഎ എം ജജേക്കബിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ആദരിക്കും.

മൈതാനത്തെ ഓപ്പൺ സ്റ്റേജ്, സ്കൂൾ മുറ്റത്തെ ഒപ്പൺ സ്റ്റേജ്, സ്കൂൾ ഹാൾ, മണ്ണത്തൂർ പബ്ലിക് ലൈബ്രറി ഹാൾ, മർച്ചൻസ് അസോസിയേഷൻ ഹാൾ, കാക്കൂർ സഹകരണ ബാങ്ക് മണ്ണത്തൂർ ബ്രാഞ്ച് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് കലോത്സവ വേദി. 32 സ്കൂളുകളിലെ  1500 കുട്ടികൾ പങ്കെടുക്കും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations