
കോതമംഗലം : കവളങ്ങാട് ഗവ ആയുർവേദ ആശുപത്രി കെട്ടിടത്തിൻറെ ഒന്നാം നില ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ആയുർവേദ ആശുപത്രിയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത് സ്വാഗതം പറഞ്ഞു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റ്റി കെ കുഞ്ഞുമോൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് ടി എച്ച്, പഞ്ചായത്തംഗങ്ങളായ ജലീൽ വർഗീസ്, ടീന ടിനു, ഊന്നുകൽ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ് എന്നിവർ പങ്കെടുത്തു.ഡോക്ടർ അജി കെ എസ് നന്ദി പറഞ്ഞു.ഇലക്ട്രിഫിക്കേഷൻ വർക്കുകൾക്കായി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ കൂടി ചിലവഴിച്ചിരുന്നു.
Comments
0 comment