മൂവാറ്റുപുഴ: .ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയുടെ പ്രതിഭാ സംഗമം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ലൈബ്രറികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലവേദി ,വനിതാവേദി, യുവജനവേദി, വയോജനവേദിയടക്കമുള്ളവയുടെ പ്രവർത്തനത്തിലൂടെ നാട്ടിൽ നൂതനമായ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നും അത് നാട്ടിൽ നല്ല മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ലൈബ്രറി പ്രസിഡൻ്റ് ജേക്കബ് കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമദ് മുടവന സ്വാഗതവും പി. എ അബ്ദുൾ സമദ് ആമുഖ പ്രഭാഷണം നടത്തി.പായി പ്ര പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി, ബ്ലോക്ക് അംഗം ഒ.കെ മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത മുഹമ്മദാലി, ഇ .എം ഷാജി, ദീപ റോയി, ജോളി പൊട്ടയ്ക്കൽ, ഇ.എ ഹരിദാസ്, പി.വി ജോയി, എം.വി സുഭാഷ്, പി.എ മൈതീൻ, കെ.കെ സുമേഷ്, എ.എൻ മണി എന്നിവർ പങ്കെടുത്തു.പ്ലസ് ടു പരീക്ഷയിൽ ഏ പ്ലസ് നേടിയ ഹന നുഫൈലിന് പുരസ്കാരം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും ഏപ്ലസ് ലഭിച്ച 28 വിദ്യാർത്ഥികൾക്ക് മന്ത്രി പുരസ്കാരം നൽകി.
Comments
0 comment