ജലാൽ മുപ്പത്തടം: മുപ്പത്തടം ഗവ ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ മുതുകാട് ജംഗ്‌ഷനിലേക്ക് ലഹരി വിരുദ്ധ റാലി നടത്തി. ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.ഗ്രൂപ്പ് ലീഡർ നിവേദിത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
. പ്രിൻസിപ്പൽ ശ്രീമതി ദീപ ചന്ദ്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിത ടി.കെ. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശോഭന പി.ജി. ശ്രീജ ടീച്ചർ, ആശടീച്ചർ, ലക്ഷ്മി ടീച്ചർ, ലൈല ടീച്ചർ, അരുൺ സർ എന്നിവരുടെ സാന്നിധ്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
Comments
0 comment