കോതമംഗലം: ലോക ലഹരിവിരുദ്ധ ദിനത്തില്‍ വൈവിദ്യങ്ങളായ പരിപാടികള്‍ നടത്തി ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍.
ഇതിന്‍റെ ഭാഗമായി വിദ്യാലയത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.പോസ്റ്റര്‍ പ്രദര്‍ശനവും ലഹരി വിരുദ്ധ പ്രതിജ്ഞനയും ഏറ്റ് ചൊല്ലി വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു.
ഇതിന്‍റെ ഭാഗമായി വിദ്യാലയത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.പോസ്റ്റര്‍ പ്രദര്‍ശനവും ലഹരി വിരുദ്ധ പ്രതിജ്ഞനയും ഏറ്റ് ചൊല്ലി വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു.
ലഹരി വിരുദ്ധ ക്ലബ്ബ് പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറ ഉദ്ഘാടനം ചെയ്തു.
മാതൃസംഗമം ചെയര്‍ പേഴ്സണ്‍ റംല ഇബ്രാഹീം അധ്യക്ഷയായി.
ഹെഡ്മിസ്ട്രസ് സിന്ധു ടി എന്‍,പി ടി എ വൈസ്പ്രസിഡന്‍റ് സോംജി ഇരമല്ലൂര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.സ്റ്റാഫ് സെക്രട്ടറി റെമില്‍ കെ.എം,സുമിമോള്‍,എം എ,കൗണ്‍സിലര്‍ നീനുമോള്‍ റ്റി സി,ഷൈനിമോള്‍ കെ.കെ,അജുവദ് പി എ തുടങ്ങിയവര്‍ ലഹരി വിരുദ്ധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments
0 comment