
കാലടി : മാധ്യമ പ്രവർത്തകരുടെ നേരേയുള്ള പോലീസിന്റെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് ബെന്നി ബെഹന്നാൻ എം പി പറഞ്ഞു . ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി നേതാക്കളും പോലീസും തമ്മിലുണ്ടായ തർക്കങ്ങളുടെ പേരു പറഞ്ഞ് കാലടി പ്രസ് ക്ലബ്ബ് അംഗവും, വീക്ഷണം ലേഖകനുമായ തോമസ് പാടശ്ശേരിയുടെ വീട്ടിൽ നടത്തിയ അനാവശ്യ റെയ്ഡ് നെ തിരെയും ,വാർത്ത റിപ്പോർട്ട് ചെയ്യാനെ ത്തിയ ദീപിക ലേഖകനെതിരെ കേസെടുത്തതിലും പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
. യോഗത്തിൽ പ്രസ്ക്ലബ്ബ് പ്രസിഡന്റ് പി.ഐ നാദിർഷ അധ്യക്ഷത വഹിച്ചു . വിവിധ പത്രപ്രവർത്തക സംഘടനകളുടെ ഭാരവാഹികളായ ബൈജു മേനാച്ചേരി , കെ സി സ്മിജൻ , എ.കെ സുരേന്ദ്രൻ , ബോബൻ കിഴക്കേത്തറ , ശ്രീമൂലം മോഹൻദാസ് , പ്രസ് ക്ലബ് സെക്രട്ടറി അരുൺ മുകുന്ദൻ, ട്രഷറർ ഷിഹാബ് പറേലി, അംഗങ്ങളായ സൈജൂൺ സി കിടങ്ങൂർ, എ.എ.ആരിഫ്,കെ.കെ സുമേഷ്, പ്രശാന്ത് പാറപ്പുറം, ദേവസിക്കുട്ടി പന്തയ്ക്കൽ, ജോബി ജോസ്, എം ജി സുജിത്ത് , പി വി അജികുമാർ എന്നിവർ പ്രസംഗിച്ചു .
Comments
0 comment