വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഹാരിത കർമ്മ സേനക്കുള്ള തിരിച്ചറിയൽ കാർഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി വൃക്ഷ തൈ നടീൽ, ഹരിതകർമ്മ സേനയെ ആദരിച്ചു കൊണ്ട് തിരിച്ചറിയൽ കാർഡ് വിതരണം, ബോട്ടിൽ ബൂത്ത് ഉദ്ഘാടനം എന്നിവ നിർവ്വഹിക്കപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ ആത്മ കഥ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് കൊണ്ട് വൈസ്പ്രസിഡന്റ് ബിന്ദു ശശി സംസാരിച്ചു. ഗാന്ധിജി അനുസ്മരണ പ്രസംഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി എം പരീത് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീകല സി , പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി കെ കെ പ്രകാശ്, സി ഡി എസ് ചെയർപേഴ്സൺ ധന്യ സന്തോഷ് എന്നിവർ സംസാരിച്ചു.
Comments
0 comment