
മൂവാറ്റുപുഴ:
പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനോടൊപ്പംസാഹിത്യ സല്ലാപത്തിനായി വീട്ടൂർഎബനേസർഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുചേരുന്നു. മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നാളെ ഉച്ചക്ക് 2 മണിക്ക്നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി മുൻസെക്രട്ടറി പായിപ്രരാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ കമാൻഡർ സി.കെ ഷാജി , പ്രിൻസിപ്പൽ ബിജുകുമാർ, പ്രധാന അദ്ധ്യാപിക ജീമോൾ കെ.ജോർജ് എന്നിവർ പങ്കെടുക്കും.ടി. പത്മനാഭൻകഥകളുടെ ആസ്വാദനക്കുറിപ്പ് മത്സരത്തിൽവിജയികളായവർക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും.
Comments
0 comment