
മൂവാറ്റുപുഴ:
പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനോടൊപ്പംസാഹിത്യ സല്ലാപത്തിനായി വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്നു. മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കമാൻഡർ സി.കെ ഷാജി സ്വാഗതവും പ്രിൻസിപ്പൽ ബിജു കുമാർ, പി.ടി.എ. പ്രസിഡൻ്റ് മോഹൻദാസ് എസ്.എന്നിവർ ആശംസകൾ പറഞ്ഞു. പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.ടി. പത്മനാഭൻ കഥകളുടെ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു.
Comments
0 comment