
തൊടുപുഴ : സാമൂഹ്യപരിഷ്ക്കർത്താവും,അധ.സ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾക്കും, ഉന്നമനത്തിനുമായി പോരാടിയ മഹാത്മ അയ്യൻകാളിയെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച സൈബർ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു KPMS നേത്യത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ദളിത് സമൂഹത്തിന്റെ ആത്മീയ ഗുരുവായ മഹാത്മാ അയ്യങ്കാളിയെ അപമാനിക്കുന്നത് ദളിത് പ്രസ്ഥാനങ്ങളെ തകർക്കുന്നതിനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമായിട്ടാണന്ന് Kpms തൊടുപുഴ താലൂക്ക് യൂണിയൻ നേതൃത്വം ആരോപിച്ചു.
നേതാക്കളായ CC ശിവൻ, സുരേഷ് കണ്ണൻ അച്ചാമ്മ കൃഷ്ണൻ, എം.കെ പരമേശ്വരൻ, MK സോമൻ, ജിഷ മോൾ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments
0 comment