
തൊടുപുഴ:മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് എം. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ മതേതര ജ്വാല നടത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷനായി. നേതാക്കളായ പ്രൊഫ.കെ.ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, മധു നമ്പൂതിരി, കുര്യാച്ചൻ പൊന്നാമറ്റം, ഷാനി ബെന്നി,ജോസ് കുന്നുംപുറം, ശ്രീജിത്ത് ഒളിയറക്കൽ, അബ്രഹാം അടപ്പൂര്,പി.ജി.ജോയി, സണ്ണി കടുത്തലകുന്നേൽ, , ജോസ് മഠത്തിനാൽ, ലിപ്സൺ കൊന്നയ്ക്കൽ, ജോസ് പാറപ്പുറം,ജോജോ അറയ്ക്കകണ്ടം, ബാബു ചൊള്ളാനി,ജെരാർദ്ധ് തടത്തിൽ, ജോസ് മാറാട്ടിൽ, ജിജി വാളിയംപ്ളാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Comments
0 comment